വടകര: വടകരയില്‍ ആര്‍എംപിയുടെ സ്ഥാനാര്‍ഥി ആരെന്ന് വൈകീട്ടോടെ പ്രഖ്യാപനമുണ്ടാവും. കെ കെ രമ മല്‍സരിക്കുകയാണെങ്കില്‍ പിന്തുണക്കാനാണ് യുഡിഎഫ് തീരുമാനം. എന്നാല്‍, രമ ഇനിയും മല്‍സരത്തിന് സന്നദ്ധത അറിയിച്ചിട്ടില്ല.
എന്‍ വേണുവിനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ആര്‍എംപിയില്‍ ശക്തമാണ്. അതേസമയം, യുഡിഎഫ് പിന്തുണയോടെ കെകെ രമ തന്നെ മല്‍സരിക്കണമെന്നാണ് മുല്ലപ്പള്ളി രാമ ചന്ദ്രന്റെ നിലപാട്. മുല്ലപ്പള്ളിക്ക് വോണുവിനോട് ഒട്ടും ആഭിമുഖ്യമില്ല.
എന്നാല്‍, യുഡിഎഫ് പിന്തുണക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയെ ആര്‍എംപി തീരുമാനിക്കട്ടെ എന്നാണ് കെ മുരളീധരന്റേയും ലീഗിന്റെയും നിലപാട്. രമ സ്ഥാനാര്‍ഥിയായാലേ യുഡിഎഫ് പിന്തുണക്കു എന്ന മുല്ലപ്പള്ളിയുടെ സമീപനം ശരിയല്ലെന്നും മുരളീധരനും ലീഗും അറിയിച്ചിട്ടുണ്ട്.
രമയെ മല്‍സരിപ്പിച്ചാല്‍ സിപിഎം സംസ്ഥാന നേതൃത്വം വടകരയില്‍ സര്‍വ്വ സന്നാഹങ്ങളുമായി കേന്ദ്രീകരിക്കപ്പെടുമെന്ന ആശങ്ക ആര്‍എംപിക്കുണ്ട്.