ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത പ്രകടമായതോടെ ഓട്ടിസം സെന്ററിലെ തെറാപ്പിസ്റ്റുകൾ നടത്തിയ പരിശോധനയിലാന്ന് പീഡനം നടന്നതായി വ്യക്തമായത്.
തിരുവനന്തപുരം: ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച പത്തുവയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ സ്കൂളിലെ ഗണിത അധ്യാപകൻ സന്തോഷ് പോലിസിന്റെ പിടിയിൽ.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത പ്രകടമായതോടെ ഓട്ടിസം സെന്ററിലെ തെറാപ്പിസ്റ്റുകൾ നടത്തിയ പരിശോധനയിലാന്ന് പീഡനം നടന്നതായി വ്യക്തമായത്. തുടർന്ന് കുട്ടിയുടെ മാതാവ് ശ്രീകാര്യം പോലിസിൽ പരാതി നൽകി.
മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ അധ്യാപകൻ ഒന്നാംനിലയിലെ അധ്യാപകരുടെ ബാത്ത്റൂമിൽ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. ചോക്ലേറ്റ് നൽകി മൊബൈലിൽ അശ്ലീല ചിത്രം കാണിച്ചായിരുന്നു പീഡനം. അമ്മയോടു പറഞ്ഞാൽ അമ്മയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും കുട്ടി നൽകിയ മൊഴിയിൽ പറയുന്നു.
മറ്റൊരു ജില്ലയിൽനിന്നു കുട്ടിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ മൂന്നുവർഷമായി ഇവിടെ താമസിക്കുകയാണ് കുടുംബം.