ബാബരി വിധി: നീതി നിഷേധത്തിനെതിരേ കാംപസ് ഫ്രണ്ട് ഏകാംഗ നാടകം(വീഡിയോ)

കാംപസ് ഫ്രണ്ട് യൂനിറ്റ് പ്രസിഡന്റ് സെബ ഷിറീന്‍ ആണ് നാടകം അവതരിപ്പിച്ചത്. കാംപസുകളില്‍ നടത്തുന്ന ജസ്റ്റിസ് മീറ്റിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്.

Update: 2019-11-19 14:28 GMT

കോഴിക്കോട്: കാംപസ് ഫ്രണ്ട് ഗവ. ലോ കോളജ് യൂനിറ്റിന്റെ നേതൃത്വത്തില്‍ 'ഖബറടക്കം' ഏകാംഗനാടകം സംഘടിപ്പിച്ചു. ബാബരി മസ്ജിദ് വിധി നീതി നിഷേധം എന്ന പ്രമേയത്തിലാണ് ഏകാംഗ നാടകം സംഘടിപ്പിച്ചത്. 'ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കണം' എന്ന ലീഗല്‍ മാക്‌സിം ഉയര്‍ത്തിപ്പിടിച്ചായിരുന്നു നാടകം.

Full View


നാടകത്തിലുടനീളം ബാബരി വിധിയുടെ നീതി നിഷേധം ചര്‍ച്ചയായി. കാംപസ് ഫ്രണ്ട് യൂനിറ്റ് പ്രസിഡന്റ് സെബ ഷിറീന്‍ ആണ് നാടകം അവതരിപ്പിച്ചത്. കാംപസുകളില്‍ നടത്തുന്ന ജസ്റ്റിസ് മീറ്റിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്. യൂനിറ്റ് സെക്രട്ടറി ഷേഖ് റസല്‍, മുഫീദ, യാസീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.






Tags:    

Similar News