കന്യാസ്ത്രീക്കെതിരായ മോശം പരാമര്‍ശം; പി സി ജോര്‍ജിന് സ്പീക്കറുടെ ശാസന

14ാം നിയമസഭയുടെ അവസാന സമ്മേളനത്തിലാണ് പി സി ജോര്‍ജിനെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ശാസിച്ചത്. പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെയാണ് പി സി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്.

Update: 2021-01-22 05:29 GMT

തിരുവനന്തപുരം: കന്യാസ്ത്രീയ്‌ക്കെതിരായി മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എയെ സ്പീക്കര്‍ ശാസിച്ചു. 14ാം നിയമസഭയുടെ അവസാന സമ്മേളനത്തിലാണ് പി സി ജോര്‍ജിനെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ശാസിച്ചത്. പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെയാണ് പി സി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്. പി സി ജോര്‍ജിനെ ശാസിക്കണമെന്ന പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ റിപോര്‍ട്ട് ഇന്നലെ നിയമസഭ അംഗീകരിച്ചിരുന്നു. എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നതായി പി സി ജോര്‍ജ് നിയമസഭയെ അറിയിക്കുകയും ചെയ്തു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അധിക്ഷേപിച്ച കന്യാസ്ത്രീക്കെതിരെയാണു താന്‍ ശബ്ദമുയര്‍ത്തിയത്. അത്തരം സാഹചര്യങ്ങളില്‍ ഈ നിലപാട് ആവര്‍ത്തിക്കുമെന്നുമായിരുന്നു ജോര്‍ജിന്റെ നിലപാട്. പി സി ജോര്‍ജിന്റെ പെരുമാറ്റം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ശാസിച്ചുകൊണ്ട് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സഭയില്‍നിന്നും പുറത്താക്കപ്പെട്ട ആള്‍ എങ്ങനെ കന്യാസ്ത്രീയാവുമെന്നും ആ പ്രയോഗം സഭാനടപടികളില്‍നിന്നും നീക്കംചെയ്യണമെന്നും പി സി ജോര്‍ജ് പറഞ്ഞു. ശാസന സ്വീകരിക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു.

Tags:    

Similar News