കാറ്റില്‍പെട്ട് മൂന്നു മല്‍സ്യബന്ധന വള്ളങ്ങള്‍ കടല്‍ഭിത്തിയിലിടിച്ച് തകര്‍ന്നു; മല്‍സ്യതൊഴിലാളികള്‍ രക്ഷപെട്ടു

ശക്തമായ കാറ്റിലും തിരയിലും പെട്ട് നിയന്ത്രണം വിട്ട വള്ളങ്ങള്‍ ഐഎന്‍എസ് ദ്രോണാചാര്യയുടെ കടല്‍ ഭിത്തിയില്‍ ഇടിച്ച് തകരുകയായിരുന്നു.ഇതില്‍ രണ്ടു വള്ളങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

Update: 2021-09-16 07:28 GMT

കൊച്ചി: മല്‍സ്യബന്ധനത്തിന് പോയ മൂന്നു വള്ളങ്ങള്‍ ശക്തമായ കാറ്റിലും തിരയിലും പെട്ട് ഐഎന്‍എസ് ദ്രോണാചാര്യയുടെ കടല്‍ഭിത്തിയിലിടിച്ച് തകര്‍ന്നു. മല്‍സ്യ തൊഴിലാളികളെ രക്ഷപെടുത്തി.ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം.ശക്തമായ കാറ്റിലും തിരയിലും പെട്ട് നിയന്ത്രണം വിട്ട വള്ളങ്ങള്‍ ഐഎന്‍എസ് ദ്രോണാചാര്യയുടെ കടല്‍ ഭിത്തിയില്‍ ഇടിച്ച് തകരുകയായിരുന്നു.


ഇതില്‍ രണ്ടു വള്ളങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു.പരിക്കുകളോടെ രക്ഷപെട്ട മല്‍സ്യ തൊഴിലാളികള്‍ക്ക് നാവിക സേനയുടെ നേതൃത്വത്തില്‍ പ്രാഥമിക ശുശ്രുഷ നല്‍കി.തുടര്‍ന്ന് ഇവരെ ഫോര്‍ട്ട് കൊച്ചി പോലിസെത്തി കൂട്ടിക്കൊണ്ടുപോയി.അപകടത്തില്‍ കാര്യമായ കേടുസംഭവിക്കാതിരുന്ന മൂന്നാമത്തെ വളളത്തിലുണ്ടായിരുന്ന മല്‍സ്യതൊഴിലാളികള്‍ വൈപ്പിന്‍ ഹാര്‍ബറിലേക്ക് പോയി

Tags:    

Similar News