ബാണാസുര സാഗര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു; പ്രദേശവാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ഇന്ന് രാവിലെ 10 മണിയോടെയാണ് ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. 10 സെ.മീ ഉയര്‍ത്തിയാണ് ജലം മിതമായ തോതില്‍ ഒഴുക്കിവിട്ടുകൊണ്ടിരിക്കുന്നത്.

Update: 2019-08-27 05:07 GMT

സുല്‍ത്താന്‍ ബത്തേരി: വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക്ക് കൂടിയതിനാല്‍ ബാണാസുര സാഗര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. 10 സെ.മീ ഉയര്‍ത്തിയാണ് ജലം മിതമായ തോതില്‍ ഒഴുക്കിവിട്ടുകൊണ്ടിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നേരത്തെ തുറന്നിരുന്നു.

                        തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യത്തെ രണ്ട് ഷട്ടറുകളും 10 സെ.മീ വീതമാണ് ഉയര്‍ത്തിയിരുന്നത്. ഇതോടെ സെക്കന്റില്‍ 17,000 ലിറ്ററില്‍നിന്ന് 24,500 ലിറ്റര്‍ വീതം വെള്ളമാണ് ഡാമില്‍നിന്നും പുറത്തുവിടുന്നത്. വെള്ളം കൂടുതലായി ഒഴുക്കിവിടുന്നതിനാല്‍ കരമാന്‍ തോട്ടിലും, പനമരം പുഴയിലും ജലനിരപ്പ് 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ഉയരാന്‍ ഇടയുണ്ടെന്നും തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും ആരും പുഴയില്‍ ഇറങ്ങരുതെന്നും ബാണാസുര സാഗര്‍ ഡാം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Tags:    

Similar News