ബംഗളുരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം; റമീസ് അടക്കം ആറു പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി
ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. ബംഗളുരു ലഹരിക്കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഫോണില്‍ സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന റമീസിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയതായി റിപോര്‍ടുകള്‍ വന്നിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ലഹരിക്കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് കസ്റ്റംസ് അന്വേഷിക്കുന്നത്.
കൊച്ചി: ബംഗളുരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് തിരുവനന്തപരും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അറിയുന്നതിനായി സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കെ ടി റമീസ് അടക്കമുള്ള ആറു പ്രതികളെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി കസ്റ്റംസിന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. ബംഗളുരു ലഹരിക്കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഫോണില്‍ സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന റമീസിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയതായി റിപോര്‍ടുകള്‍ വന്നിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ലഹരിക്കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് കസ്റ്റംസ് അന്വേഷിക്കുന്നത്.
ജെയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാവണം ചോദ്യം ചെയ്യാനെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ഒളിവില്‍ കഴിയവെ എന്‍ ഐ എ ഇവരെ ബംഗളുരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്ത് കേസില്‍ ലഹരിക്കടത്ത് കേസിലെ പ്രതികളുടെ ബന്ധം കസ്റ്റംസ് അന്വേഷിക്കുന്നത്.ഇതിനിടയില്‍ സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ നാലു പ്രതികളെ കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു.ജിഫ്‌സല്‍,അബുബക്കര്‍, മുഹമ്മദ് അബ്ദുല്‍ ഷമിം,അബ്ദുള്‍ ഹമീദ് എന്നിവരെയാണ് എന്‍ ഐ എയുടെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിട്ടത്.നേരത്തെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന ഇവരുടെ അറസ്റ്റ് എന്‍ ഐ എ രേഖപെടുത്തിയിരുന്നു.