ബാര്‍ കോഴ: സിബിഐ അന്വേഷണം വേണമെന്ന ഹരജി പൊതുതാല്‍പര്യസ്വഭാവമുള്ളതെന്ന് ഹൈക്കോടതി

ബിജു രമേശ് ഒക്ടോബറില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചാലക്കുടി സ്വദേശി പി ഐ ജോസഫ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി.

Update: 2020-11-18 14:08 GMT

കൊച്ചി: ബാര്‍ കോഴ സംബന്ധിച്ച് സിബിഐ അന്വേഷണമാവശ്യപ്പെടുന്ന ഹരജി പൊതു താല്‍പര്യ സ്വഭാവത്തിലുള്ളതെന്ന് ഹൈക്കോടതി. ബിജു രമേശ് ഒക്ടോബറില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചാലക്കുടി സ്വദേശി പി ഐ ജോസഫ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ഹരജിക്കാരന്‍ സമയം തേടിയതിന്റെ അടിസ്ഥാനത്തില്‍ ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി. സമാന വിഷയത്തില്‍ വിജിലന്‍സിന് മുന്നിലും പരാതിയുണ്ടെന്ന് സര്‍ക്കാറും കോടതിയെ അറിയിച്ചു.

Tags:    

Similar News