ജോളി ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയല്ലെന്ന് ഉടമ സുലേഖ

ബ്യൂട്ടി പാര്‍ലറിലെ ജോലിക്കാരിയാണ് ജോളിയെന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതോടെയാണ് തന്റെ ബ്യൂട്ടി പാര്‍ലറിലെ കസ്റ്റമര്‍ മാത്രമാണ് ജോളിയെന്ന വെളിപ്പെടുത്തലുമായി സുലേഖ രംഗത്തെത്തിയത്.

Update: 2019-10-07 14:43 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തന്റെ ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരിയല്ലെന്ന് ഉടമ സുലേഖ. 'ജോളി ബ്യൂട്ടി പാര്‍ലറിലെ സ്റ്റാഫല്ല. കസ്റ്റമറായാണ് ജോളി ബ്യൂട്ടി പാര്‍ലറിലെത്തിയിരുന്നത്. എന്‍ഐടിയിലെ അധ്യാപികയെന്നാണു സ്വയം പരിചയപ്പെടുത്തിയത്. ജോളിയുടെ പെരുമാറ്റത്തിലോ സംസാരത്തിലോ സംശയമൊന്നും തോന്നിയിരുന്നില്ല. ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.' സുലേഖ പറഞ്ഞു.

ബ്യൂട്ടി പാര്‍ലറിലെ ജോലിക്കാരിയാണ് ജോളിയെന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതോടെയാണ് തന്റെ ബ്യൂട്ടി പാര്‍ലറിലെ കസ്റ്റമര്‍ മാത്രമാണ് ജോളിയെന്ന വെളിപ്പെടുത്തലുമായി സുലേഖ രംഗത്തെത്തിയത്. എന്തിനാണ് ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയാണെന്ന് ജോളി പറഞ്ഞതെന്ന് തനിക്ക് അറിയണമെന്നും സുലേഖ പറഞ്ഞു.

Tags:    

Similar News