ഒന്നര കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

മഞ്ചേരി നെല്ലിപറമ്പ് എന്ന സ്ഥലത്തു വെച്ച് ഇന്ന് ഉച്ചയോടെയാണ് ഇയാള്‍ പിടിയിലായത്.

Update: 2022-05-07 11:41 GMT

മഞ്ചേരി: വില്‍പനയ്ക്കായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. ബര്‍ദമാന്‍, ഉജിന സ്വദേശി സൈഫുല്ല (25) ആണ് മഞ്ചേരി പോലിസിന്റെ പിടിയിലായത്. മഞ്ചേരി നെല്ലിപറമ്പ് എന്ന സ്ഥലത്തു വെച്ച് ഇന്ന് ഉച്ചയോടെയാണ് ഇയാള്‍ പിടിയിലായത്.

മഞ്ചേരി പോലിസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ മഞ്ചേരി എസ്‌ഐ വിവേക്, പ്രൊബോഷന്‍ എസ്‌ഐ ജിതിന്‍, സിയാഹുല്‍ ഹക്ക്, ഹരിലാല്‍, ഇല്യാസ്, ബോസ്, ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ ഗിരീഷ്, സലീം പി, ആര്‍ ഷഹേഷ്, ദിനേഷ്, കെ കെ ജസീര്‍, കെ സിറാജുദ്ധീന്‍എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

Tags:    

Similar News