ആറ്റിങ്ങൽ നഗരസഭ ബിജെപി കൗൺസിലർ രാജിവച്ചു
നിലവിലെ കൗൺസിലിന് 21 ദിവസം മാത്രം കാലാവധി ബാക്കി നിൽക്കവേയാണ് ഇവർ കൗൺസിലർ സ്ഥാനം രാജിവച്ചത്.
തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭ വട്ടവിള 19-ാം വാർഡ് ബിജെപി കൗൺസിലറായ ശ്രീദേവി കൗൺസിലർ സ്ഥാനം രാജിവച്ചു. രാജിക്കത്ത് കഴിഞ്ഞ ദിവസം നഗരസഭ സെക്രട്ടറി എസ് വിശ്വനാഥന് കൈമാറി രസീത് കൈപ്പറ്റിയിരുന്നു. 2015ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച് ആറ്റിങ്ങൽ നഗരസഭ വാർഡ് 19 ലെ ഭാരതീയ ജനതാ പാർട്ടിയുടെ പ്രതിനിധിയായി മുനിസിപ്പൽ കൗൺസിലിൽ എത്തിയതായിരുന്നു ഇവർ. നിലവിലെ കൗൺസിലിന് 21 ദിവസം മാത്രം കാലാവധി ബാക്കി നിൽക്കവേയാണ് ഇവർ കൗൺസിലർ സ്ഥാനം രാജിവച്ചത്. നഗരസഭയും കൗൺസിലുമായും ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ ഇവർ പൂർണ തൃപ്തയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി നഗരസഭ അധികൃതർ അറിയിച്ചു.