തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തില്‍ എസ്എന്‍സി ലാവ്‌ലിന്‍ ഇടപാടിലെ ഇടനിലക്കാരന്‍ ദിലീപ് രാഹുലനു ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യുഎഇ ഭരണാധികാരി ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ 2017 സപ്തംബറിലെ തിരുവനന്തപുരം സന്ദര്‍ശനം സംശയാസ്പദമാണ്. യുഎഇ ഭരണാധികാരിയുടെ കേരള സന്ദര്‍ശനത്തില്‍ ദിലീപ് രാഹുലന്‍ അതിഥിയാണ്. 21 മില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട കാലയളവിലാണ് ദുബയ് ഭരണാധികാരിക്കൊപ്പം ദിലീപ് രാഹുലന്‍ കേരളത്തിലെത്തിയതെന്നത് ഏറെ ഗൗരവകരമാണ്. പസഫിക് കണ്‍ട്രോള്‍ എന്ന ടെക്‌നോളജി സ്ഥാപനത്തിന്റെ ഉടമയും കൊച്ചി സ്വദേശിയുമാണ് ദിലീപ് രാഹുലനെന്നും രമേശ് ആരോപിച്ചു.