നിയമ സഭാ തിരഞ്ഞെടുപ്പ്: ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി; മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി സുരേന്ദ്രന്‍
കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭയുടെ പിന്തുണയും വോട്ടും തേടുന്നതിന്റെ ഭാഗമെന്ന് സൂചന.കെസിബിസിയുടെ ആസ്ഥാനമായി എറണാകുളം പി ഒ സിയില്‍ ഇന്ന് രാവിലെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച
കൊച്ചി: സീറോ മലബാര്‍ സഭാ അധ്യക്ഷനും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണും കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭയുടെ പിന്തുണയും വോട്ടും തേടുന്നതിന്റെ ഭാഗമെന്ന് സൂചന.കെസിബിസിയുടെ ആസ്ഥാനമായ എറണാകുളം പി ഒ സിയില്‍ ഇന്ന് രാവിലെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭയുടെ പിന്തുണ അഭ്യര്‍ഥിച്ചായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം.വിജയ യാത്രയുടെ ഭാഗമായിട്ടായിരുന്നു സുരേന്ദ്രന്‍ എറണാകുളത്തെത്തിയത്.യാത്ര എറണാകുളത്തെത്തുമ്പോള്‍ കൂടിക്കാഴ്ചയ്ക്ക് നേരത്തെ തന്നെ സുരേന്ദ്രന്‍ അനുവാദം ചോദിച്ചിരുന്നു. കര്‍ദ്ദിനാളുമൊത്ത് പ്രഭാത ഭക്ഷണം കഴിക്കാനാണ് താന്‍ എത്തിയതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒന്നും കര്‍ദ്ദിനാളുമായി സംസാരിച്ചില്ല.സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്നും രാഷ്ട്രീയമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.സുരന്ദ്രന്‍ മടങ്ങിയതിനു ശേഷമാണ് കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ എത്തിയത്.തുടര്‍ന്ന് അദ്ദേഹവും കര്‍ദ്ദിനാളുമായി കൂടിക്കാഴ്ച നടത്തി മടങ്ങി.കൂടിക്കാഴ്ചയ്ക്ക് ശേഷം വിഷയത്തില്‍ പ്രതികരണം നടത്താന്‍ കര്‍ദ്ദിനാളോ സഭാ നേതൃത്വമോ തയ്യാറായിട്ടില്ല.