മുസ്‌ലിം സമൂഹത്തിനെതിരേ വംശീയ അധിക്ഷേപം; ശ്രീധരന്‍പിള്ളക്കെതിരേ നിയമനടപടിയെടുക്കണമെന്ന് എസ്ഡിപിഐ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് വംശീയ അധിക്ഷേപം നടത്തി വര്‍ഗീയധ്രുവീകരണവും അതുവഴി വര്‍ഗീയ കലാപവും സൃഷ്ടിക്കാനാണ് ബിജെപിയും പിള്ളയും ശ്രമിക്കുന്നത്.

Update: 2019-04-14 09:15 GMT
മുസ്‌ലിം സമൂഹത്തിനെതിരേ വംശീയ അധിക്ഷേപം; ശ്രീധരന്‍പിള്ളക്കെതിരേ നിയമനടപടിയെടുക്കണമെന്ന് എസ്ഡിപിഐ

കോഴിക്കോട്: മുസ്‌ലിം സമൂഹത്തിനെതിരേ വംശീയ അധിക്ഷേപം നടത്തി വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്കെതിരേ നിയമനടപടിയെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് വംശീയ അധിക്ഷേപം നടത്തി വര്‍ഗീയധ്രുവീകരണവും അതുവഴി വര്‍ഗീയ കലാപവും സൃഷ്ടിക്കാനാണ് ബിജെപിയും പിള്ളയും ശ്രമിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം ധ്രുവീകരണങ്ങളിലൂടെ ദലിത്, ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഇരകളാക്കി വിജയം വരിച്ച ആര്‍എസ്എസ് രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കേരളീയ സമൂഹം സന്നദ്ധമാണെന്ന് പിള്ള തിരിച്ചറിയണം.

ഫാഷിസത്തിന്റെ ഏതൊരു നീക്കത്തെയും ഫലപ്രദമായി ചെറുത്തുതോല്‍പ്പിക്കാനുള്ള കരുത്ത് കേരളത്തിലെ പ്രബുദ്ധസമൂഹം കൈവരിച്ചിട്ടുണ്ട്. ഭയപ്പെടുത്തിയും പ്രകോപനങ്ങള്‍ സൃഷ്ടിച്ചും കേരളത്തിലെ മതന്യൂനപക്ഷങ്ങളെ വരുതിയിലാക്കാനുള്ള ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും നീക്കങ്ങള്‍ വെറും വ്യാമോഹം മാത്രമാണ്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ ഉത്തരേന്ത്യയിലെ യോഗീ മോഡല്‍ പരീക്ഷണം നടത്തുന്ന ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ക്കെതിരേ പൊതുസമൂഹം ജാഗ്രതപുലര്‍ത്തണമെന്നും അശ്‌റഫ് മൗലവി ആവശ്യപ്പെട്ടു. 

Tags:    

Similar News