ചാരായവാറ്റ്: ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍
മാന്നാര്‍ പഞ്ചായത്ത് കുട്ടമ്പേരൂര്‍ തൈച്ചിറ കോളനിയില്‍ കുട്ടമത്ത് വീട്ടില്‍ രാജേന്ദ്രനെ (42) ആണ് പോലിസ് അറസ്റ്റ് ചെയ്തത്.
മാന്നാര്‍: എണ്‍പത് ലിറ്റര്‍ കോടയുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെ പോലിസ് പിടികൂടി. മാന്നാര്‍ പഞ്ചായത്ത് കുട്ടമ്പേരൂര്‍ തൈച്ചിറ കോളനിയില്‍ കുട്ടമത്ത് വീട്ടില്‍ രാജേന്ദ്രനെ (42) ആണ് പോലിസ് അറസ്റ്റ് ചെയ്തത്.
സി ഐ ജോസ് മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് ആറിന് നടത്തിയ റെയ്ഡില്‍ 80 ലിറ്റര്‍ കോടയും വാറ്റു ഉപകരണങ്ങളും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തി. പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്.