പാനൂരില്‍ വീണ്ടും ആയുധവേട്ട; ബോംബുകളും വാളുകളും കണ്ടെടുത്തു

കൊളവല്ലൂരിനടുത്ത് ഉതുക്കുമ്മല്‍ പാലോള്ളതില്‍ മുത്തപ്പന്‍ മഠപ്പുരയുടെ സമീപത്തെ പറമ്പില്‍ നിന്നാണ് ബോംബുകളും ആയുധങ്ങളും പിടികൂടിയത്.

Update: 2019-01-09 16:12 GMT

കണ്ണൂര്‍: മൂന്നു ദിവസത്തിനിടെ പാനൂരില്‍ വീണ്ടും ആയുധശേഖരം പിടികൂടി. കൊളവല്ലൂരിനടുത്ത് ഉതുക്കുമ്മല്‍ പാലോള്ളതില്‍ മുത്തപ്പന്‍ മഠപ്പുരയുടെ സമീപത്തെ പറമ്പില്‍ നിന്നാണ് ബോംബുകളും ആയുധങ്ങളും പിടികൂടിയത്. മൂന്ന് നാടന്‍ ബോംബ്, ഒരു സ്റ്റീല്‍ ബോംബ്, രണ്ട് വാള്‍, ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീല്‍ പൈപ്പുകള്‍ എന്നിവയാണ് പിടികൂടിയത്. തലശ്ശേരി എഎസ്പി അരവിന്ദ് സുകുമാരന്‍, പാനൂര്‍ സിഐ വി വി ബെന്നി എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ് നടന്നത്. പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ബി രാജഗോപാല്‍, എഎസ്‌ഐ നാരായണന്‍, ഗിരീഷ്, അശ്‌റഫ്, ബൈജു, സച്ചിന്‍, ശ്രീജിത്ത്, പ്രത്യുഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും മേഖലയില്‍ റെയ്ഡ് തുടരും. കഴിഞ്ഞ തിങ്കളാഴ്ച നടന്ന റെയ്ഡില്‍ 18 നാടന്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു.




Tags:    

Similar News