രണ്ട് ലക്ഷം കൈക്കൂലി വാങ്ങി; വലിയമല സിഐക്ക് സസ്പെൻഷൻ
റേഞ്ച് ഡിഐജി കെ സഞ്ചയ്കുമാർ ഐപിഎസിന്റെ സ്പെഷ്യൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തിരുവനന്തപുരം: രണ്ട് ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സിഐക്ക് സസ്പെൻഷൻ. വലിയമല പോലിസ് സ്റ്റേഷനിലെ എസ്എച്ച്ഒ ജി അജയകുമാറിനെയാണ് റേഞ്ച് ഡിഐജി കെ സഞ്ചയ്കുമാർ ഐപിഎസിന്റെ സ്പെഷ്യൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഐജി സസ്പെന്റ് ചെയ്തത്.