ബജറ്റ്: അവഗണനയ്ക്കിടയില്‍ കുമരകത്ത് ലോകോത്തര പദ്ധതി

കേരളത്തിന്റെ ആവശ്യങ്ങളില്‍ ഭൂരിപക്ഷവും തള്ളിയ കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ നേട്ടമായി വിലയിരുത്താവുന്ന ഒന്നാണിത്. രാജ്യത്തെ 17 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ലോകോത്തര നിലവാരത്തിലാക്കാന്‍ കേന്ദ്രം തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിലൊന്ന് കുമരകമാണ്.

Update: 2019-07-06 09:33 GMT

കോട്ടയം: കേന്ദ്ര ബജറ്റില്‍ ടൂറിസം സ്‌പോട്ടുകളിലൊന്നായ കുമരകത്തെ ലോകത്തരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. കേരളത്തിന്റെ ആവശ്യങ്ങളില്‍ ഭൂരിപക്ഷവും തള്ളിയ കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ നേട്ടമായി വിലയിരുത്താവുന്ന ഒന്നാണിത്. രാജ്യത്തെ 17 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ലോകോത്തര നിലവാരത്തിലാക്കാന്‍ കേന്ദ്രം തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിലൊന്ന് കുമരകമാണ്. 

ഇന്ത്യയില്‍ ജനപ്രീതിയാര്‍ജിച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് പദ്ധതിയിലേക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ ഇവിടെ സ്വദേശ, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഉയരും. ബന്ധപ്പെട്ടവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കുമരകത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പ്രതികരിച്ചു. ഇത് പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും കുമരകത്തിന്റെ ലോകോത്തര വികസത്തിനും വഴിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസം സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതോടെ കുമരകത്തിനു മാത്രമല്ല അതിന്റെ ഗുണങ്ങള്‍ ലഭിക്കുക. റോഡ് മാര്‍ഗം എളുപ്പമാക്കാനും വേമ്പനാട്ട് കായലിന്റെ പരിസര പ്രദേശങ്ങളിലെ വിനോദ സാദ്ധ്യതകള്‍ വികസിപ്പിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലാസംസ്‌കാരിക കേന്ദ്രത്തിനൊപ്പം കണ്‍വന്‍ഷന്‍ സെന്റര്‍ ആരംഭിക്കാനും നിര്‍ദ്ദേശമുണ്ട്.

Tags:    

Similar News