ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്നു; ആളപായമില്ല

ആയിക്കര മൊയ്തീന്‍ പള്ളിക്ക് സമീപം വാഴക്കത്തെരുവില്‍ തിങ്കളാഴ്ച്ചയാണ് കെട്ടിടം തകര്‍ന്നത്.

Update: 2020-08-04 05:40 GMT

കണ്ണൂര്‍ സിറ്റി: ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്നു. ആയിക്കര മൊയ്തീന്‍ പള്ളിക്ക് സമീപം വാഴക്കത്തെരുവില്‍ തിങ്കളാഴ്ച്ചയാണ് കെട്ടിടം തകര്‍ന്നത്.

കെട്ടിടത്തില്‍ വാടകക്ക് മുറിയെടുത്ത് കച്ചവടം നടത്തിയിരുന്നവര്‍ സംഭവ സമയത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെ വി ജുബിരിയത്ത് റൈഹാനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. ഇവിടെ കച്ചവടം നടത്തിയിരുന്നവരുടെ സാധനങ്ങള്‍ നശിച്ചു. 

Tags:    

Similar News