പൂഞ്ഞാര്‍: വെള്ളക്കെട്ട് കണ്ടിട്ടും കെഎസ്ആര്‍ടിസി ബസ് അതിലേക്ക് ഓടിച്ചിറക്കിയ ഡ്രൈവറെ സസ്‌പെന്റ് ചെയ്ത് ഗതാഗത വകുപ്പ്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിനെതിരേയാണ് നടപടിയെടുത്തത്. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസ്സിന് നാശനഷ്ടവും വരുത്തിയതിന്റെ പേരില്‍ ഡ്രൈവറെ സസ്‌പെന്റ് ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവാണ് കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കിയത്.
വെള്ളക്കെട്ട് കടക്കാനിറങ്ങിയ ബസ്സിന്റെ മുക്കാല്‍ ഭാഗവും മുങ്ങിയിരുന്നു. ബസ്സിലെ യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെത്തിച്ചത്. അതിനിടെ ബസ് വെള്ളക്കെട്ടിലൂടെ ഓടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഗതാഗവകുപ്പ് ഡ്രൈവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.