സി എന്‍ മോഹനന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി
ആറംഗ ജില്ല കമ്മിറ്റിയില്‍ ആറു വനികള്‍ ഇടം പിടിച്ചു.13 പേര് പുതുമുഖങ്ങളാണ്.ഇതിനിടയില്‍ സമ്മേളന വേദിയില്‍ നിന്നും സിപിഎം മുന്‍ ഏരിയ സെക്രട്ടറി പി എന്‍ ബാലകൃഷ്ണന് ഇറങ്ങിപോയി. ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹം സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപോയതെന്നാണ് വിവരം.
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എന്‍ മോഹനന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.എറണാകുളം കളമശേരിയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനമാണ് നിലവിലെ ജില്ലാ സെക്രട്ടറിയായ സി എന്‍ മോഹനനെ വീണ്ടും തിരഞ്ഞെടുത്തത്.46 അംഗ ജില്ല കമ്മിറ്റിയില്‍ ആറു വനികള്‍ ഇടം പിടിച്ചു.13 പേര് പുതുമുഖങ്ങളാണ്.
ഇതിനിടയില്‍ സമ്മേളന വേദിയില്‍ നിന്നും സിപിഎം മുന്‍ ഏരിയ സെക്രട്ടറി പി എന്‍ ബാലകൃഷ്ണന് ഇറങ്ങിപോയി. ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹം സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപോയതെന്നാണ് വിവരം. വേദിയില്‍ ഉണ്ടായിരുന്ന പാര്‍ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ പ്രതിഷേധം അറിയിച്ചതിനു ശേഷമായിരുന്നു ഇറങ്ങിപ്പോക്ക്.