തബ് ലീഗ് മര്‍കസിനെതിരായ പ്രചാരണം സര്‍ക്കാരുകളുടെ ജാള്യത മറയ്ക്കാന്‍: പി ഡി പി

Update: 2020-04-01 15:26 GMT

കോഴിക്കോട്: ഡല്‍ഹിയിലെ തബ് ലീഗ് മര്‍ക്കസുമായി ബന്ധപ്പെട്ട വിഷയങ്ങളെ വര്‍ഗീയ-വംശീയ ധ്രുവീകരണത്തിനു വേണ്ടി ഉപയോഗിക്കുന്ന ഡല്‍ഹി-കേന്ദ്ര സര്‍ക്കര്‍ നടപടികളില്‍ പിഡിപി പ്രതിഷേധിച്ചു. മതിയായ മുന്നൊരുക്കങ്ങളോ സംവിധാനങ്ങളോ ഇല്ലാതെ പ്രഖ്യപിച്ച ലോക്ക് ഡൗണ്‍ രാജ്യതലസ്ഥാനത്ത് തൊഴിലാളികളുടെ കൂട്ടപലായനത്തിനും അതുവഴി കൊവിഡിനെതിരേ രാജ്യം സൂക്ഷിച്ച സൂക്ഷ്മതകള്‍ തകര്‍ന്നടിഞ്ഞതും രാജ്യം കണ്ടതാണ്. ഇക്കാര്യങ്ങളില്‍ കേന്ദ-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചുവയ്ക്കാനാണ് തബ് ലീഗ് ജമാഅത്തിനെതിരായ പ്രചാരണമെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. തബ് ലീഗ് ആസ്ഥാനത്തുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് മര്‍കസ് ഭാരവഹികള്‍ സര്‍പ്പിച്ച അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രവര്‍ത്തിക്കാതെ സ്ഥിതി രൂക്ഷമാക്കിയ ഭരണ കൂടമാണ് യഥാര്‍ത്ഥ കുറ്റക്കാരെന്നും പിഡിപി ചൂണ്ടിക്കാട്ടി.




Tags:    

Similar News