ശബരിമലയില്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില കൂട്ടാനാവില്ലന്ന് സര്‍ക്കാര്‍

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ കലക്ടര്‍മാര്‍ വ്യാപാരികളുടെ യോഗം വിളിച്ചാണ് വില നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Update: 2019-12-04 13:35 GMT

കൊച്ചി: ശബരിമലയില്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില കൂട്ടാനാവില്ലന്ന് സര്‍ക്കാര്‍. വില മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പ് കലക്ടര്‍ നേരത്തെ തിരുമാനിച്ചതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വില കൂട്ടണമെന്നാവശ്യപ്പെട്ട് ശബരിമലയിലെ ഹോട്ടല്‍ വ്യവസായികളുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ കലക്ടര്‍മാര്‍ വ്യാപാരികളുടെ യോഗം വിളിച്ചാണ് വില നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഭക്തരുടെ താല്‍പര്യത്തിനാണ് മുന്‍ഗണനയെന്നും തോന്നും പോലെ ഇടക്കിടെ വില കൂട്ടാനാവില്ലന്നും ഈ ഘട്ടത്തില്‍ ഹര്‍ജി പരിഗണിക്കാനാവില്ലന്നും ജസ്റ്റീസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ശബരിമലയിലെ ഹോട്ടല്‍ വ്യവസായികളുടെ സംഘടനയെ ഹര്‍ജിക്കാരായി പരിഗണിക്കാനാവില്ലന്നും ഓരോ വര്‍ഷവും ഹോട്ടലുകള്‍ ലേലത്തില്‍ പിടിക്കുന്നത് പുതിയ കച്ചവടക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി. പമ്പയിലെ വിലക്ക് തന്നെ സന്നിധാനത്ത് വില്‍ക്കാമല്ലോ എന്നും കോടതി പരാമര്‍ശിച്ചു. മണ്ഡലക്കാലം തുടങ്ങിയിട്ട് 18 ദിവസമായന്നു ചുണ്ടിക്കാട്ടിയ കോടതി ഹര്‍ജിയില്‍ കൂടുതല്‍ വാദം വ്യാഴാഴ്ചത്തേക്ക് മാറ്റി.




Tags:    

Similar News