ബീവറേജ് ഔട്ട്‌ലറ്റ് ജീവനക്കാരനെ കുപ്പിക്കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസ്; ഒരാള്‍ പിടിയില്‍

കിടങ്ങൂര്‍ തുറവൂര്‍ മാമ്പിള്ളി വീട്ടില്‍ മാര്‍ട്ടിനെ (46)യാണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാതെ ഔട്ട് ലെറ്റില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് പറഞ്ഞ ജീവനക്കാരനെ കുപ്പികൊണ്ടു തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലിസ്

Update: 2021-04-05 10:17 GMT

കൊച്ചി:നെടുമ്പാശേരി ബീവറേജ് ഔട്ട്‌ലറ്റ് ജീവനക്കാരനെ കുപ്പിക്കൊണ്ട് തലയ്ക്കടിച്ച്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ പോലിസ് പിടിയില്‍.കിടങ്ങൂര്‍ തുറവൂര്‍ മാമ്പിള്ളി വീട്ടില്‍ മാര്‍ട്ടിനെ (46)യാണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിക്കാണ് സംഭവം.

മാസ്‌ക്ക് ധരിക്കാതെയാണ് ഇയാള്‍ ഔട്ട് ലെറ്റിലെത്തിയത്. മാസ്‌ക്ക് ധരിക്കാതെ ഔട്ട് ലെറ്റില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് പറഞ്ഞ ജീവനക്കാരനെ പ്രതി കുപ്പി കൊണ്ട് തലയക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News