സൗത്ത് കൊറിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; ഒരാള്‍ അറസ്റ്റില്‍
അയ്യമ്പുഴ സ്വദേശി മാര്‍ട്ടിന്‍ (44) നെ യാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. താന്നിപ്പുഴ സ്വദേശികളായ രണ്ടു പേരില്‍ നിന്ന് 14ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്
കൊച്ചി: സൗത്ത് കൊറിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. അയ്യമ്പുഴ സ്വദേശി മാര്‍ട്ടിന്‍ (44) നെ യാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. താന്നിപ്പുഴ സ്വദേശികളായ രണ്ടു പേരില്‍ നിന്ന് 14ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.
കൊറിയന്‍ തൊഴില്‍ വിസ നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ അക്കൗണ്ടിലേക്ക് പണം നിക്ഷേപിപ്പിച്ചത്. പ്രതിയ്ക്ക് കൊറിയയില്‍ ജോലിയുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. മാര്‍ട്ടിനെതിരെ വിവിധ സ്‌റ്റേഷനുകളില്‍ സമാന സ്വഭാവമുള്ള കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു.
ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ്‌ഐ ബെര്‍ട്ടിന്‍ ജോസ്, എഎസ്‌ഐ എന്‍ എ സജീവ് സിപിഒ മാരായ അഭിലാഷ്, ജിജുമോന്‍, ജെയ്‌ജോ ആന്റണി, കെ വി ഷിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.