വെടിവെയ്പുണ്ടായ നടി ലീന മരിയയുടെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ സി ബി ഐ റെയിഡ്
സിബി ഐ ഹൈദരാബാദ് യൂനിറ്റ് രജിസറ്റര്‍ ചെയ്ത കേസിലായിരുന്നു റെയിഡ്. സിബി ഐ കേസില്‍ പ്രതിയായ വ്യവസായിയില്‍ നിന്നും സിബി ഐ ഓഫിസര്‍ മാരാണെന്ന വ്യാജനേ പണം തട്ടാന്‍ ശ്രമിച്ച രണ്ടു പ്രതികളിലൊരാള്‍ക്ക് ലീന മരിയയുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ് രാവിലെ ഒമ്പതു മണിക്കാരംഭിച്ച റെയിഡ് ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്.ഇവിടെ നിന്നും ബാങ്കിന്റേതടക്കം ഏതാനും രേഖകളും ഇവര്‍ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം
കൊച്ചി: വെടിവെയ്പുണ്ടായ നടി ലീന മരിയയുടെ എറണാകുളം പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ സിബി ഐ റെയിഡ്. സിബി ഐയുടെ ഹൈദരാബാദ് യൂനിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു റെയിഡ്.ഹൈദരാബാദിലെ വ്യവസായിയും തട്ടിപ്പ് കേസിലെ പ്രതിയുമായ വ്യക്തിയില്‍ നിന്നും സിബി ഐ ഓഫിസര്‍മാരാണെന്ന വ്യാജേന പണം തട്ടാന്‍ ശ്രമിച്ച ഹൈദരാബാദ്, മധുര സ്വദേശികളായ രണ്ടു പേര്‍ക്കെതിരെ സിബി ഐ കേസെടുത്തിരുന്നു. സിബി ഐയുടെ കേസില്‍ പ്രതിയായ ഈ വ്യവസായിയോട് തങ്ങള്‍ സിബി ഐ ഓഫിസര്‍മാരാണെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടുവത്രെ.
ഇതിനായി ഇവര്‍ സിബി ഐയുടെ ഡല്‍ഹിയിലെ ഫോണ്‍ നമ്പര്‍ സ്പൂഫ് ചെയ്ത് സിബി ഐ ഓഫിസില്‍ നിന്നാണ് വിളിക്കുന്നതെന്ന രീതിയിലാണ് വ്യവസായിയെ ഫോണില്‍ വിളിച്ചിരുന്നതെന്നും ചൂണ്ടികാട്ടിയാണ് സിബി ഐ ഹൈദരാബാദ് യൂനിറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്.ഇതില്‍ ഒരാള്‍ക്ക് നടി ലീന മരിയയുമായി ബന്ധമുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊച്ചിയിലെ ഇവരുടെ ബ്യൂട്ടിപാര്‍ലറില്‍ റെയിഡ് നടത്തിയത്.രാവിലെ ഒമ്പതു മണിക്കാരംഭിച്ച റെയിഡ് ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്.
ഇവിടെ നിന്നും ബാങ്കിന്റേതടക്കം ഏതാനും രേഖകളും ഇവര്‍ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.2018 ല്‍ ലീന മരിയയുടെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിനു നേരെ ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിയുതിര്‍ത്ത ശേഷം രക്ഷ പെട്ടിരുന്നു. ഇതിനു പിന്നില്‍ രവി പൂജാരയെന്ന അധോലക കുറ്റവാളിയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്.രവി പൂജാര സെനഗലില്‍ വെച്ച് അറസ്റ്റിലായിരുന്നുവെങ്കിലും ഇയാളെ കേരളത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.