ലൈഫ് മിഷന്‍ സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ്; അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാൽ കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായാണ് ആരോപണം.

Update: 2020-09-29 11:30 GMT

തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി സിഇഒ യു വി ജോസ് അടുത്തമാസം അഞ്ചിന് സിബിഐ ഓഫീസിൽ ഹാജരാവണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ യു വി ജോസിന് നോട്ടീസ് നൽകി. ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് സിഇഒ യുവി ജോസിന് സിബിഐ നോട്ടീസ് നൽകിയത്. 

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാൽ കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായാണ് ആരോപണം.

ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള ധാരണാപത്രത്തിൽ ഒപ്പുവെച്ചത് യു വി ജോസായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ധാരണാപത്രം ഒപ്പിട്ടത്. ധാരണാപത്രവും മുഴുവൻ സർക്കാർ രേഖകളും നൽകണമെന്നാവശ്യപ്പെട്ട് നേരത്തേ യു വി ജോസിന് ഇഡി ഉദ്യോഗസ്ഥരും നോട്ടീസ് നൽകിയിരുന്നു.

Tags:    

Similar News