എടിഎമ്മില്‍ പണം നിറക്കാനെത്തിയവരെ വെടിവെച്ചു കൊന്ന് കൊള്ള; 93 ലക്ഷം കവര്‍ന്നു (വീഡിയോ)

Update: 2025-01-16 12:11 GMT

ബംഗളൂരു: എടിഎമ്മില്‍ പണം നിറക്കാന്‍ എത്തിയ സുരക്ഷാ ജീവനക്കാരെ വെടിവെച്ചു കൊന്ന് 93 ലക്ഷം രൂപ കവര്‍ന്നു. വ്യാഴാഴ്ച രാവിലെ കര്‍ണാടകയിലെ ബിദറിലാണ് സംഭവം നടന്നത്. എസ്ബിഐ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന 93 ലക്ഷത്തോളം രൂപയാണ് ബൈക്കിലെത്തിയ അക്രമികള്‍ കവര്‍ന്നതെന്നാണ് റിപോര്‍ട്ട്. രണ്ട് സുരക്ഷാജീവനക്കാരാണ് പണം കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്നത്. പണംകൊണ്ടുവന്ന വാഹനം എടിഎം കൗണ്ടറിന് മുന്നില്‍ നിര്‍ത്തിയതിന് പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും പണം സൂക്ഷിച്ച പെട്ടികളുമായി ബൈക്കില്‍ കടന്നുകളയുകയുമായിരുന്നു.

Similar News