കന്നി ബജറ്റ് ഇരുട്ടടി: മുല്ലപ്പള്ളി
മോദി സര്‍ക്കാരിന്റെ കച്ചവട താല്‍പ്പര്യങ്ങള്‍ മാത്രമാണ് ബജറ്റില്‍ പ്രതിഫലിച്ചത്. അതിന്റെ ഭാഗമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനും റെയില്‍വെ- വ്യോമയാന മേഖലകളെ സ്വകാര്യവൽകരിക്കാനുള്ള തീരുമാനം.
തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാര്‍ കന്നിബജറ്റിലൂടെ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് നല്‍കിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പെട്രോളിയം ഉൽപന്നങ്ങള്‍ക്ക് രണ്ടുരൂപ വില കൂട്ടാനുള്ള തീരുമാനം രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നയിക്കും. അതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കുന്നത് കേരള ജനതയാണ്. കേന്ദ്ര ബജറ്റ് സമ്പൂര്‍ണ്ണ നിരാശയാണ് നല്‍കുന്നത്.
മോദി സര്‍ക്കാരിന്റെ കച്ചവട താല്‍പ്പര്യങ്ങള്‍ മാത്രമാണ് ബജറ്റില്‍ പ്രതിഫലിച്ചത്. അതിന്റെ ഭാഗമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനും റെയില്‍വെ- വ്യോമയാന മേഖലകളെ സ്വകാര്യവൽകരിക്കാനുള്ള തീരുമാനം.
അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും തകര്‍ന്നുപോയ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും ഒരു നടപടിയും ബജറ്റിലില്ല. കര്‍ഷകരെയും തൊഴില്‍ രഹിതരെയും അവഗണിച്ച് കോര്‍പ്പറേറ്റുകളെ കൈയച്ച് സഹായിക്കുകയാണ്. സാമ്പത്തിക അച്ചടക്കവും ദിശാബോധവും ഇല്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. അതിന്റെ പ്രതിഫലനമാണ് ഓഹരി വിപണി താഴേക്ക് കൂപ്പുകുത്തിയത്.
കേന്ദ്ര ബജറ്റില്‍ കേരളത്തോട് കനത്ത അവഗണനയാണ് ഇക്കുറിയും കാട്ടിയത്. കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയുമായി ബന്ധപ്പെട്ട റബര്‍ബോര്‍ഡ്, സൈ്പസസ് ബോര്‍ഡ്, കോഫി ബോര്‍ഡ്, നാളികേര ബോര്‍ഡ് തുടങ്ങിയവയ്ക്ക് പുതിതായി ഒരു വിഹിതവും ലഭിച്ചില്ല. പ്രവാസികളോട് കടുത്ത അവഗണനയാണ് ഇത്തവണ യുമെന്നും മുല്ലപ്പള്ളി പറഞ്ഞു.