കേന്ദ്രബജറ്റില്‍ സംസ്ഥാനത്തെ പൂര്‍ണമായും അവഗണിച്ചു: എൽഡിഎഫ്

പ്രളയ പുനര്‍നിര്‍മ്മാണത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പാക്കേജ്‌ അംഗീകരിച്ചില്ല. പ്രത്യേക ഇളവ്‌ വേണമെന്ന ആവശ്യവും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നിരസിച്ചിരിക്കുകയാണ്‌. വായ്‌പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.

Update: 2019-07-05 13:35 GMT

തിരുവനന്തപുരം: കേരളത്തിന്റെ പ്രധാനപ്പെട്ട ഒരു ആവശ്യവും അംഗീകരിക്കാന്‍ കൂട്ടാക്കാതെ കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

പ്രളയ പുനര്‍നിര്‍മ്മാണത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പാക്കേജ്‌ അംഗീകരിച്ചില്ല. പ്രത്യേക ഇളവ്‌ വേണമെന്ന ആവശ്യവും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നിരസിച്ചിരിക്കുകയാണ്‌. വായ്‌പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ഏറെ നാളായി കേരളം ആവശ്യപ്പെടുന്ന എയിംസും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും അനുവദിക്കുന്നതും പരിഗണിച്ചിട്ടില്ല.

റബറിന്റെ താങ്ങുവില കൂട്ടണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. കേരളത്തിലെ പ്രവാസി സമൂഹത്തിനെ അവഗണിക്കുന്ന സമീപനമാണ്‌ ബജറ്റിലുള്ളത്‌. പെട്രോളിനും ഡീസലിനും വിലകൂട്ടിയത്‌ കേരളത്തെയാണ്‌ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്‌. രൂക്ഷമായ വിലക്കയറ്റത്തിന്‌ ഇത്‌ വഴിവയ്‌ക്കും. റെയില്‍വേയില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കുന്നതും കേരളത്തെയായിരിക്കും പ്രതികൂലമായി ബാധിക്കുകയെന്ന്‌ വിജയരാഘവന്‍  പറഞ്ഞു.

Tags:    

Similar News