ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു

ചവറയില്‍ നിന്നും നീണ്ടകര ഭാഗത്തേക്ക് പോവുകയായിരുന്ന തുളസീധരന്‍ പിള്ളയുടെ ബൈക്കില്‍ പിന്നില്‍ നിന്നുവന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.

Update: 2022-05-06 18:26 GMT

ചവറ: ദേശീയ പാതയില്‍വച്ചുണ്ടായ വാഹനാപകടത്തില്‍ ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ആര്‍എസ്പി ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ കൊറ്റന്‍കുളങ്ങര ചെറുകോല്‍ വീട്ടില്‍ എസ് തുളസീധരന്‍ പിള്ളയാണ് (62) മരിച്ചത്. ചവറ എ എം സി മുക്കിന് സമീപം വെള്ളിയാഴ്ച രാത്രി 9.15-ഓടെയായിരുന്നു അപകടം.

ചവറയില്‍ നിന്നും നീണ്ടകര ഭാഗത്തേക്ക് പോവുകയായിരുന്ന തുളസീധരന്‍ പിള്ളയുടെ ബൈക്കില്‍ പിന്നില്‍നിന്നുവന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ തുളസീധരന്‍ പിള്ളയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി തത്ക്ഷണം മരണമടയുകയായിരുന്നു.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ പരേതയായ സുഭദ്ര. മക്കള്‍: തുഷാര, സുധീഷ്, മരുമകന്‍: സന്തോഷ്.

Similar News