പദ്ധതി പ്രഖ്യാപിച്ച് വര്‍ഷങ്ങളായിട്ടും തുടങ്ങാനായില്ല; 61.42 കോടിയുടെ ചെങ്കല്‍ചൂള പുനര്‍നവീകരണ പദ്ധതി ഉപേക്ഷിക്കുന്നു
പദ്ധതി ഉപേക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി
തിരുവനന്തപുരം: ചെങ്കല്‍ചൂള പുനര്‍ നവീകരണ പദ്ധതി (രാജാജി നഗര്‍) സ്മാര്‍ട്ട് സിറ്റി ലിമിറ്റഡ് തിരുവനന്തപുരം ഉപേക്ഷിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എസി മൊയ്തീന്‍ സഹകരണമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച പദ്ധതിയാണ് ഉപേക്ഷിച്ചത്. 61.42 കോടി രൂപ വകയിരുത്തിയ പദ്ധതിയാണ് ഉപേക്ഷിച്ചത്.
ഇതുവരെയും പദ്ധതി തുടങ്ങാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.