രോഗിയുമായി പോയ ആബുലന്‍സ് മരത്തിലിടിച്ചു ; രോഗി മരിച്ചു

കൊല്ലം തിരുമുല്ലവാരം സ്വദേശിനി ഷീബ ( 66 ) ആണ് മരിച്ചത്.ആംബുലന്‍സിന്റെ ഡ്രൈവര്‍ അടക്കം മൂന്നു പേരെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2021-09-25 14:27 GMT

അരൂര്‍: ചേര്‍ത്തല-അരൂര്‍ ദേശീയ പാതിയില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രോഗി മരിച്ചു.ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്.കൊല്ലം തിരുമുല്ലവാരം സ്വദേശിനി ഷീബ ( 66 ) ആണ് മരിച്ചത്. ആബുലന്‍സ് ഡ്രൈവര്‍ കൊല്ലം സ്വദേശി സന്തോഷ് (36), ഷീബയുടെ മകന്‍ ഡോ.മഞ്ജുനാഥ് (37) , മരുമകള്‍ ഡോ.ദേവിക (32) എന്നിവരെ നെട്ടൂരിലെ സ്വകാര്യആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഡയാലിസിസ് രോഗിയായ ഷീബക്ക് കൊവിഡ് സ്ഥിരികരിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ചികില്‍സക്കായി ഇടപ്പള്ളി യിലെ സ്വകാര്യശുപത്രിയിലേക്ക് പോകുന്ന വഴി ദേശീയ പാതയില്‍ എരമല്ലൂര്‍ കവലക്ക് തെക്കുഭാഗത്ത് വച്ചായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ പിന്‍ഭാഗത്തെ വാതില്‍ താനെ തുറന്ന് സ്ട്രച്ചറോടുകൂടി രോഗി റോഡില്‍ വീഴുകയായിരുന്നു.മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ മുന്നിലുള്ള വാഹനത്തെ ഇടിക്കാതിരിക്കാന്‍ വണ്ടി വെട്ടിച്ചതാണ് അപകടത്തിനു കാരണമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ചേര്‍ത്തല-അരൂര്‍ ദേശിയ പാതയില്‍ ഇത് രണ്ടാമത്തെ അപകടമാണ്.

Tags:    

Similar News