അനുസരണക്കേടിനെആദര്‍ശവല്‍ക്കരിക്കരുത്;മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ക്രൈസ്തവ സന്ന്യാസ സമൂഹം
ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പൊതുസമൂഹത്തില്‍ ക്രൈസ്തവ വിരുദ്ധ ശക്തികള്‍ മനഃപൂര്‍വം നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.കേരളത്തില്‍ നടക്കുന്ന നവോഥാന സംവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ന്യാസ നവീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതെങ്കിലും സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ക്രിസ്തീയ സന്ന്യാസത്തെ നവീകരിക്കാനെന്ന വ്യാജേന ബഹുഭൂരിപക്ഷം വരുന്ന സന്ന്യാസിനികളുടെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും വ്രണപ്പെടുത്തുന്ന ശൈലികളും നടപടികളും മുഖ്യധാരാമാധ്യമങ്ങള്‍ തന്നെ അവലംബിക്കുന്നത് തീര്‍ത്തും അപലപനീയമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി
കൊച്ചി: സത്യത്തെ സംരക്ഷിക്കുക എന്ന പേരില്‍ വ്യാജം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ആരോപണങ്ങളുടെ വാസ്തവികത പരിശോധിക്കാതെയുള്ള മാധ്യമ റിപോര്‍ട്ടിങ്ങുകള്‍ മാധ്യമ ധാര്‍മ്മികതയ്ക്ക് കടകവിരുദ്ധമാണെന്നും എറണാകുളം പിഒസിയില്‍ ചേര്‍ന്ന സന്യാസിനീ-സന്ന്യാസ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയര്‍മാരുടെ സമ്മേളനം ആരോപിച്ചു.ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പൊതുസമൂഹത്തില്‍ ക്രൈസ്തവ വിരുദ്ധ ശക്തികള്‍ മനഃപൂര്‍വം നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.കേരളത്തില്‍ നടക്കുന്ന നവോഥാന സംവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ന്യാസ നവീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതെങ്കിലും സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ക്രിസ്തീയ സന്ന്യാസത്തെ നവീകരിക്കാനെന്ന വ്യാജേന ബഹുഭൂരിപക്ഷം വരുന്ന സന്ന്യാസിനികളുടെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും വ്രണപ്പെടുത്തുന്ന ശൈലികളും നടപടികളും മുഖ്യധാരാമാധ്യമങ്ങള്‍ തന്നെ അവലംബിക്കുന്നത് തീര്‍ത്തും അപലപനീയമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ഹിന്ദു-ക്രിസ്ത്യന്‍ സന്ന്യാസങ്ങളെ താരതമ്യം ചെയ്തുകൊണ്ട് മതത്തിനും മതസ്ഥാപനങ്ങള്‍ക്കുംനേരെ നവോത്ഥാനത്തിന്റെ പേരില്‍ നടത്തുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ മാധ്യമവിചാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ അന്തരീക്ഷത്തെ തകര്‍ക്കാനേ സഹായിക്കൂ. ക്രൈസ്തവ സന്ന്യാസത്തെ പരിഹാസ്യമാക്കും വിധം പ്രമുഖ ദിനപത്രത്തിന്റെ വാരാന്ത്യപതിപ്പില്‍ വന്ന ലേഖനത്തില്‍ ക്രൈസ്തവ സന്ന്യസ്തര്‍ക്കുള്ള പ്രതിഷേധം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാനും യോഗം തീരുമാനിച്ചു. സന്ന്യാസസമൂഹങ്ങളില്‍ ആവശ്യമായി വരുന്ന അച്ചടക്ക നടപടികളുടെ സാംഗത്യവും യുക്തിയും വിശ്വാസസമൂഹത്തെ യഥോചിതം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും യോഗം നിരീക്ഷിച്ചു. കുപ്രചാരണങ്ങളെയും കുതന്ത്രങ്ങളെയും ഉപരോധിക്കാന്‍ യുക്തിപരവും വസ്തുനിഷ്ഠവുമായ വിശകലനങ്ങള്‍ നടത്തി വിശദീകരണം നല്‍കുവാന്‍ ചര്‍ച്ചാവേദികളും യോഗങ്ങളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.