നെടുമ്പാശ്ശേരി: നെടുമ്പാശേരി വിമാനത്താവളത്തലെ വെള്ളം നീക്കാന്‍ കഴിഞ്ഞതിനാലും പെരിയാറിലെ ജലനിരപ്പ കുറയുന്നതിനാലും ഞായറാഴ്ച ഉച്ചക്കു 12 മണിക്കു നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം തുറക്കാനാവുമെന്നു പ്രതീക്ഷിക്കുന്നതായി സിയാല്‍ അറിയിച്ചു.
വിമാനത്താവളത്തില്‍ കുടുങ്ങി കിടന്നിരുന്ന വിമാനങ്ങളില്‍ ആറെണ്ണം മടങ്ങി പോയി. ബാക്കിയുള്ള രണ്ടു വിമാനം അവയുടെ സമയത്ത് സര്‍വീസ് നടത്തും. സര്‍വിസുകള്‍ ക്രമീകരിക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിയാല്‍ എംഡി അറിയിച്ചു.
കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിമാനത്താവളം അടക്കുകയും ഞായറാഴ്ച വരെ സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയുമായിരുന്നു.