തീരപരിപാലന നിയന്ത്രണ നിയമം നടപ്പാക്കല്‍: കേന്ദ്ര സര്‍ക്കരിന് ഹൈക്കോടതിയുടെ വിമര്‍ശനം

പ്ലാന്‍ തയ്യാറാക്കുന്ന ചുമതലയുള്ള ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാവാന്‍ ചീഫ് ജസ്റ്റീസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.നിര്‍മാണത്തിന് ദുരപരിധി കുറച്ചത് ചോദ്യം ചെയ്ത് കലൂര്‍ ജോസഫ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.തീര നിയന്ത്രണ കൈകാര്യ പദ്ധതി തയ്യാറാക്കുന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണന്ന് കോടതി നിരീക്ഷിച്ചു

Update: 2019-07-24 14:55 GMT

കൊച്ചി: തീരപരിപാലന നിയന്ത്രണ നിയമം നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കരിന് ഹൈക്കോടതിയുടെ വിമര്‍ശനം. പ്ലാന്‍ തയ്യാറാക്കുന്ന ചുമതലയുള്ള ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാവാന്‍ ചീഫ് ജസ്റ്റീസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.നിര്‍മാണത്തിന് ദുരപരിധി കുറച്ചത് ചോദ്യം ചെയ്ത് കലൂര്‍ ജോസഫ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.തീര നിയന്ത്രണ കൈകാര്യ പദ്ധതി തയ്യാറാക്കുന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും കോടതി ചുണ്ടിക്കാട്ടി .കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ വായിച്ചു നോക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണമെന്നും കോടതി അഭിപ്രായപ്പെട്ടു.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ചെന്നൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ.രമേശ് ഓഗസ്റ്റ് 19 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.സത്യവാങ്ങ്മൂലവും സമര്‍പ്പിക്കണം .വിജ്ഞാപനം ഇറങ്ങിയാലും അതനുസരിച്ച് പ്ലാന്‍ തയ്യാറാവുന്നില്ലന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News