മഹാരാജാസ് കോളജിലെ യൂനിയന്‍ ഓഫിസ് അടച്ചു പൂട്ടണമെന്ന് കോണ്‍ഗ്രസ്

വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ഓഫീസ് ഇടത് അധ്യാപക സംഘടനയുടെയും പോലിസിന്റെയും ഒത്താശയോടെയാണ് വീണ്ടും തുറന്നിരിക്കുന്നത്. ഇതനുവദിക്കാനാവില്ല. വിദ്യാര്‍ത്ഥി സംഘര്‍ഷവും വന്‍ ആയുധശേഖരം കണ്ടെടുക്കലും മഹാരാജാസില്‍ സംഭവിച്ചത് സമീപകാലത്താണ്. ജനാധിപത്യത്തിന്റെ ഈറ്റില്ലങ്ങളായി മാറേണ്ട കാംപസുകളെ ഫാസിസത്തിന്റെ പരിശീലനക്കളരികളാക്കി മാറ്റുകയാണ് എസ് എഫ് ഐ യും സി പി എമ്മും

Update: 2019-07-25 02:47 GMT

കൊച്ചി: കോളജ് യൂനിയന്‍ ഓഫീസ് എന്ന പേരില്‍ മഹാരാജാസ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന എസ്എഫ്‌ഐയുടെ ഇടിമുറി അടച്ചുപൂട്ടണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ടി ജെ വിനോദ് വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ഓഫീസ് ഇടത് അധ്യാപക സംഘടനയുടെയും പോലിസിന്റെയും ഒത്താശയോടെയാണ് വീണ്ടും തുറന്നിരിക്കുന്നത്. ഇതനുവദിക്കാനാവില്ല. വിദ്യാര്‍ത്ഥി സംഘര്‍ഷവും വന്‍ ആയുധശേഖരം കണ്ടെടുക്കലും മഹാരാജാസില്‍ സംഭവിച്ചത് സമീപകാലത്താണ്. ജനാധിപത്യത്തിന്റെ ഈറ്റില്ലങ്ങളായി മാറേണ്ട കാംപസുകളെ ഫാസിസത്തിന്റെ പരിശീലനക്കളരികളാക്കി മാറ്റുകയാണ് എസ് എഫ് ഐ യും സി പി എമ്മും.നഗരത്തിലെ ക്രിമിനലുകളുടെ താവളം ആക്കാന്‍ മഹാരാജാസ് കോളജിനെ അനുവദിക്കില്ലെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്് പറഞ്ഞു ജനങ്ങളുടെ പരാതിയില്‍ നിഷ്‌ക്രിയരായ പോലീസ് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകരെയും സിപിഐ ക്കാരെയും കൈകാര്യം ചെയ്യുന്നതിലാണ് പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്നതെന്നും ടി ജെ വിനോദ് പറഞ്ഞു 

Tags:    

Similar News