മുടങ്ങിയ വിദ്യാഭ്യാസം തുടരണം; പിന്തുണ അഭ്യര്‍ഥിച്ച് ആസിം രാഹുല്‍ ഗാന്ധിയെ കണ്ടു
തനിക്ക് തുടര്‍ന്നുപഠിക്കാന്‍ ആഗ്രഹമുണ്ടെന്നും മുടങ്ങിയ വിദ്യാഭ്യാസം തുടരാനുള്ള സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പിതാവ് സെയ്ത് മുഹമ്മദിനൊപ്പം രാഹുലിനെ കാണാന്‍ 12കാരനായി മുഹമ്മദ് ആസിം എത്തിയത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായിരുന്ന എം ഐ ഷാനവാസിന്റെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന് സമീപത്തെ വീട് സന്ദര്‍ശിക്കുന്ന വേളയിലാണ് രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ ആസിം എത്തിയത്.
കൊച്ചി: മുടങ്ങിയ വിദ്യാഭ്യാസം തുടരാന്‍ നടപടി സ്വീകരിക്കണമെന്നഭ്യര്‍ഥിച്ച് സര്‍ക്കാരിന്റെ 'ഉജ്വല ബാല്യം' പുരസ്‌കാര ജേതാവും ജന്‍മനാ ഇരുകൈകളുമില്ലാതെ ജനിച്ച കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദ് ആസിം രാഹുല്‍ ഗാന്ധിയെ കാണാന്‍ കൊച്ചിയിലെത്തി. തനിക്ക് തുടര്‍ന്നുപഠിക്കാന്‍ ആഗ്രഹമുണ്ടെന്നും മുടങ്ങിയ വിദ്യാഭ്യാസം തുടരാനുള്ള സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പിതാവ് സെയ്ത് മുഹമ്മദിനൊപ്പം രാഹുലിനെ കാണാന്‍ 12കാരനായി മുഹമ്മദ് ആസിം എത്തിയത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായിരുന്ന എം ഐ ഷാനവാസിന്റെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന് സമീപത്തെ വീട് സന്ദര്‍ശിക്കുന്ന വേളയിലാണ് രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ ആസിം എത്തിയത്.
വെളിമണ്ണ എല്‍പി സ്‌കൂളിലായിരുന്നു ആസിം പഠിച്ചിരുന്നത്. എല്‍പി വിദ്യാഭ്യാസം കഴിഞ്ഞതോടെ ആസിമിന്റെ പഠനസൗകര്യാര്‍ഥം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്‌കൂള്‍ യുപിയായി ഉയര്‍ത്തി. യുപി വിദ്യാഭ്യാസം കഴിഞ്ഞതോടെ മറ്റിടങ്ങളില്‍ പോവാനുള്ള ബുദ്ധിമുട്ട് കാരണം ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ ആസിം സര്‍ക്കാരിന് അപേക്ഷ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ ആസിമും പിതാവും നേരിട്ട് കണ്ട് കാര്യം ബോധ്യപ്പെടുത്തി. വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പുംനല്‍കി. എന്നാല്‍, തുടര്‍നടപടികളുണ്ടായില്ല.
വീണ്ടും മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. അനുകൂല ഉത്തരവുണ്ടായിട്ടും നടപ്പായില്ല. ഇതെത്തതുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായി. വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. തുടര്‍ന്നാണ് ആസിം കോണ്‍ഗ്രസ് ദേശീയ ആധ്യക്ഷന്റെ മുന്നില്‍ തന്റെ ആവശ്യവുമായെത്തിയത്. ആവശ്യങ്ങള്‍ വിശദമായി കേട്ട രാഹുല്‍ഗാന്ധി ആസിമിന്റെ ആവശ്യം നടപ്പാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുനല്‍കി.