കൊവിഡ്-19 : കുടുംബശ്രീ വായ്പ പ്രഹസനമാക്കരുതെന്ന് എസ്ഡിപിഐ

മുഖ്യമന്ത്രി കൊറോണ പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ച കുടുംബശ്രീക്കുള്ള 2000 കോടിയുടെ വായ്പ്പാ പദ്ധതി അപേക്ഷയുടെ ആധിക്യം മൂലം ആര്‍ക്കും എടുക്കാന്‍ കഴിയാത്ത രീതിയില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത് അംഗീകരിക്കാന്‍ കഴിയില്ല. പദ്ധതി കേവലം പ്രഹസനമാക്കി മാറ്റരുതെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ പറഞ്ഞു

Update: 2020-04-17 10:09 GMT

കൊച്ചി : കൊവിഡ്-19 മൂലമുണ്ടായ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് ആശ്വാസമായി പ്രഖ്യാപിച്ച കുടുംബശ്രീ വായ്പാ പദ്ധതി എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തില്‍ മാനദണ്ഡങ്ങള്‍ ലഘൂകരിക്കണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കൊറോണ പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ച കുടുംബശ്രീക്കുള്ള 2000 കോടിയുടെ വായ്പ്പാ പദ്ധതി അപേക്ഷയുടെ ആധിക്യം മൂലം ആര്‍ക്കും എടുക്കാന്‍ കഴിയാത്ത രീതിയില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പദ്ധതി കേവലം പ്രഹസനമാക്കി മാറ്റരുതെന്നും അദ്ദേഹം അവശ്യപ്പെട്ടു.

കേരള സര്‍ക്കാര്‍ 2000 കോടിയുടെ വായ്പ്പയ്ക്കാണ് അനുവാദം നല്‍കിയതെങ്കിലും 3.5ലക്ഷം അപേക്ഷകളില്‍ 7000 കോടിയുടെ ആവശ്യമാണ് കുടുംബ ശ്രീയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.ഇത് കൊറോണ മൂലം ജനങ്ങള്‍ക്കുണ്ടായ പ്രയാസം എത്ര വലുതാണെന്ന് തെളിയിക്കുന്നതാണ്.കുടുംബശ്രീയൊടൊപ്പം സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് സ്വയം സഹായ സംഘങ്ങള്‍ക്ക് കൂടി പലിശരഹിത വായ്പ അനുവദിച്ച് ജനങ്ങളുടെ പ്രയാസം ലഘൂകരിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.വായ്പാതുക കൂട്ടുന്നതിന് പകരം മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി അത്യാവശ്യക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് പോലും കിട്ടാത്ത തരത്തില്‍ പദ്ധതി അട്ടിമറിക്കരുതെന്നും ജനങ്ങളുടെ പ്രത്യേകിച്ച്, സ്ത്രീകളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി ഇളവുകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ അവശ്യപ്പെട്ടു.

Tags:    

Similar News