കൊവിഡ് വ്യാപനവും ഓണക്കാലത്തെ തിരക്കും; തിങ്കളാഴ്ച മുതൽ ബാങ്കുകളിൽ സമയക്രമീകരണം
അടുത്തമാസം ഒമ്പത് വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി. അടുത്തമാസം 9 വരെയാണ് പുതിയ നിയന്ത്രണം. കൊവിഡ് വ്യാപനവും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ ബാങ്കുകളിൽ സമയക്രമീകരണം ഏർപ്പെടുത്തും. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം.
പുതിയ ക്രമീകരണം ഇങ്ങനെയാണ്: 0, 1, 2, 3 എന്നീ അക്കങ്ങളിൽ അക്കൗണ്ടുകൾ അവസാനിക്കുന്നവർക്ക് രാവിലെ 10 മുതൽ 12 മണിവരെയാണ് സന്ദർശന സമയം. 4, 5, 6, 7 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുള്ളവർക്ക് 12 മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സന്ദർശന സമയം. 8, 9 എന്നീ അക്കങ്ങളിൽ അക്കൗണ്ട് അവസാനിക്കുന്നവർക്ക് 2.30 മുതൽ വൈകിട്ട് നാലുമണി വരെ ബാങ്കുകളിൽ എത്താം. വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് ബാങ്ക് ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.