കൊവിഡ്: ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ കര്‍ശന നിയന്ത്രണം; റിസര്‍വ് ടീം സജ്ജമെന്ന് ആശുപത്രി മാനേജ്‌മെന്റ്

Update: 2021-04-19 06:07 GMT

തിരുവനന്തപുരം: രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ശസ്ത്രക്രിയ വിഭാഗങ്ങള്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ തേജസ് ന്യൂസിനോട് പറഞ്ഞു. ചിത്രയിലെ രണ്ട് ജീവനക്കാര്‍ക്കാണ് കൊവിഡ് സഥിരീകരിച്ചത്. നിലവിലുള്ള ജീവനക്കാര്‍ കൊറന്റൈനില്‍ പ്രവേശിച്ചാലും ചിത്രയില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ റിസര്‍വ് ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. അപകടകരമായ ഹൃദയശസ്ത്രിക്രിയ ഉള്‍പ്പെടെ നടക്കുന്ന ആശുപത്രിയാണ് ശ്രീ ചിത്ര മെഡിക്കല്‍ സെന്റര്‍. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു വിഭാഗം സമ്പൂര്‍ണമായി അടച്ചിടല്‍ പ്രായോഗികമല്ല.

ജീവക്കാരില്‍ രണ്ട് വാക്‌സിന്‍ സ്വീകരിച്ചവരാണ് ഭൂരിപക്ഷമെങ്കിലും ഒറ്റവാക്‌സിന്‍ സ്വീകരിച്ചവരുമുണ്ട്. ഇരട്ട വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കില്‍, കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവാനാണ് സാധ്യത. ചിത്രയില്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച അഞ്ച് രോഗികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.തലസ്ഥാനത്ത് ശ്രീചിത്രക്ക് പുറമെ ആര്‍സിസിയിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ഒരേ സമയം കൊവിഡ് ആശുപത്രിയും മറ്റ് ചികില്‍സകളും ലഭ്യമാക്കുന്നത് കൊണ്ട്, കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നു.

Tags:    

Similar News