കൊവിഡ്: ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ഒപിയിലും കിടത്തി ചികില്‍സയിലും നിയന്ത്രണം

Update: 2021-04-19 07:43 GMT

തിരുവനന്തപുരം:  കൊവിഡ് രോഗ വ്യാപനം കൂടിയതിനാല്‍ ശ്രീചിത്ര തിരുനാള്‍ ആശുപത്രിയില്‍ ഒപി പരിശോധനയിലും കിടത്തി ചികില്‍സയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര ചികിത്സയെ ബാധിക്കാതെയായിരിക്കും നിയന്ത്രണം. സാധാരണ ചെയ്തു വരുന്ന ശസ്ത്രക്രിയകള്‍ നിലവിലുള്ള കൊവിഡ് വ്യാപനം കുറയുന്നത് അനുസരിച്ചു പുനക്രമീകരിക്കും.

ജീവനക്കാരിലും രോഗികളിലുംരോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഒപി ചികിത്സ കുറച്ചതു മൂലമുണ്ടാകുന്ന പ്രയാസം ഒഴിവാക്കാന്‍ ടെലിമെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തി. ശ്രീചിത്രയില്‍ രജിസ്റ്റര്‍ ചെയ്തു ഫയലുള്ളരോഗികള്‍ക്ക് ഡോക്ടറുമായി ഫോണില്‍ സംസാരിച്ചു ചികിത്സ തേടാം. ഡോക്ടര്‍ ഒപ്പിട്ട പ്രസ്‌ക്രിപ്ഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇതിലൂടെ സാധിക്കും. റിവ്യൂ ഫീസ് ഓണ്‍ലൈന്‍ ആയി അടക്കാനുള്ള ലിങ്ക് മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ഡിപാര്‍ട്‌മെന്റ് മെസ്സേജ് ആയി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍തരും. 04712524535 / 435 / 615. ഇമെയില്‍ ആയും ടെലിമെഡിസിന്‍ അപേക്ഷ നല്‍കാം. വിലാസം mrd@sctimst.ac.in

Tags:    

Similar News