കൊവിഡ് ബാധിച്ച് മുവാറ്റുപുഴ ആര്‍ ഡി ഒ ഓഫീസിലെ ജീവനക്കാരന്‍ മരിച്ചു
എം കെ ജോഷി (42)യാണ് മരിച്ചത്.അവിവാഹിതനാണ്.കോതമംഗലം ചെറുവട്ടൂര്‍ മോളും പുറത്ത് വീട്ടില്‍ പരേതനായ കുമാരന്റെ മകനാണ് മരിച്ച ജോഷി
കൊച്ചി:മുവാറ്റുപുഴ ആര്‍ ഡി ഒ ഓഫീസിലെ ജീവനക്കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. എം കെ ജോഷി (42)യാണ് മരിച്ചത്.അവിവാഹിതനാണ്.കോതമംഗലം ചെറുവട്ടൂര്‍ മോളും പുറത്ത് വീട്ടില്‍ പരേതനായ കുമാരന്റെ മകനാണ് മരിച്ച ജോഷി.
കാക്കനാട് കലക്‌ട്രേറ്റിലും ജോഷി ജോലി ചെയ്തിട്ടുണ്ട്. വിലാസിനിയാണ് മരിച്ച ജോഷിയുടെ അമ്മ. മനോജ്, രജനി, ഷൈനി എന്നിവര്‍ സഹോദരങ്ങളാണ്.സഹോദരീ ഭര്‍ത്താവ് ഭരതന്‍ കുട്ടമ്പുഴ വില്ലേജ് ഓഫിസറാണ്.ജോഷിയുടെ നിര്യാണത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അനുശോചിച്ചു.