ഗോത്രവിഭാഗത്തില്‍ കൊവിഡ് വ്യാപനഭീതി; തിരുനെല്ലിയില്‍ പരാതിയുമായി നാട്ടുകാര്‍

കൊവിഡ് വ്യാപനം അതീവരൂക്ഷമായ അതിര്‍ത്തി ജില്ലയായ കുടകില്‍നിന്നുമെത്തുന്നവരുടെ കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെയും പോലിസിന്റെയും വീഴ്ചകള്‍ തിരുനെല്ലി മേഖലയെ സാമൂഹികവ്യാപന ഭീതിയിലാഴ്ത്തിയെന്നാണ് നാട്ടുകാരുടെ ആശങ്ക.

Update: 2020-07-02 08:07 GMT

പി സി അബ്ദുല്ല

കല്‍പ്പറ്റ: കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ വയനാട്ടിലെ ഗോത്രവര്‍ഗവിഭാഗത്തെ കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടം പുലര്‍ത്തിയ ജാഗ്രത നിര്‍ണായകഘട്ടത്തില്‍ അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം. ഇതിനകം കൊവിഡ് വ്യാപനം അതീവരൂക്ഷമായ അതിര്‍ത്തി ജില്ലയായ കുടകില്‍നിന്നുമെത്തുന്നവരുടെ കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെയും പോലിസിന്റെയും വീഴ്ചകള്‍ തിരുനെല്ലി മേഖലയെ സാമൂഹികവ്യാപന ഭീതിയിലാഴ്ത്തിയെന്നാണ് നാട്ടുകാരുടെ ആശങ്ക. കൊവിഡ് വ്യാപനപ്രതിരോധത്തിന്റെ ഭാഗമായി തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ അഞ്ചു പ്രധാനവാര്‍ഡുകള്‍ കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്ഷേപങ്ങളുയരുന്നത്. തിരുനെല്ലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസും അടച്ചു.

ഗ്രാമപ്പഞ്ചായത്ത് ഓഫിസിന്റെ പ്രവര്‍ത്തനവും പരിമിതപ്പെടുത്തി. തിരുനെല്ലിയിലെ അഞ്ചുവാര്‍ഡുകള്‍ അടച്ചതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കുടകില്‍നിന്നെത്തി ക്വാറന്റൈനില്‍ കഴിയവെ രക്ഷപ്പെട്ട ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചണിനെത്തുടര്‍ന്നാണ് നടപടിയെന്നായിരുന്നു പ്രചാരണം. എന്നാല്‍, ഇങ്ങനെയൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഔദ്യോഗികവിവരമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രദേശത്തെ നാട്ടുകാര്‍ ഉന്നയിക്കുന്നത്. കുടകില്‍നിന്ന് വരുന്നവരെ നിരീക്ഷിക്കുന്നതില്‍ ആരോഗ്യവകുപ്പിനും പോലിസിനും വീഴ്ചപറ്റിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യപിക്കേണ്ടിവന്നത് അധികൃതരുടെ വീഴ്ചകാരണമാണെന്നന്നാണ് വ്യാപാരികല്‍ അടക്കമുള്ളലര്‍ പറയുന്നത്. രോഗവ്യാപന ഭീഷണി വര്‍ദിച്ച ഘട്ടത്തിര്‍ പഞ്ചായത്തും ആരോഗ്യവകുപ്പും മുന്‍കരുതലെടുക്കുന്നതില്‍ അലംഭാവം കാട്ടിയെന്നും ആക്ഷേപമുണ്ട്. കൊവിഡ് സംശയിക്കുന്ന സ്ത്രിയടക്കം അഞ്ചുപേര്‍ കുടകില്‍നിന്നുമെത്തിയപ്പോള്‍തന്നെ പഞ്ചായത്ത് പ്രസിഡന്റ്, പോലിസ്, വില്ലേജ് ഓഫിസര്‍ എന്നിവരെ നാട്ടുകാര്‍ വിവരമറിയിച്ചിരുന്നു.

എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്നും മുന്‍കരുതല്‍ നടപടിയൊന്നുമുണ്ടായില്ലത്രെ. ഒരാഴ്ച മുമ്പാണ് അഞ്ചുപേര്‍ തിരുനെല്ലി പഞ്ചായത്തിലെ കോളനിയിലെത്തിയത്. എന്നാല്‍, പിറ്റേന്ന് വൈകുന്നേരമാണ് ഇവരെ പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ ആബുംലന്‍സില്‍ പരിശോധനയ്ക്കായി കൊണ്ടുപോയത്. 50 ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അതിര്‍ത്തി ജില്ലയായ കുടകില്‍നിന്നും പലരും കാടുവഴി ഒളിച്ചുകടന്ന് തോല്‍പെട്ടിയില്‍ ജോലിക്കെത്തുന്ന കാര്യം പോലിസിലും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലന്നും ആരോപണവുണ്ട്. 

Tags:    

Similar News