ലതികാ സുഭാഷിനും ഭര്‍ത്താവിനും കൊവിഡ്

Update: 2021-04-26 18:00 GMT

കോട്ടയം: മുന്‍ മഹിളാ കോണ്‍ഗ്രസ് നേതാവും ഏറ്റുമാനൂരിലെ സ്വതന്ത്രസ്ഥാനാര്‍ഥിയുമായ ലതികാ സുഭാഷിന് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവ് സുഭാഷിനും രോഗബാധയുണ്ട്. ഫേസ്ബുക്കിലൂടെയാണ് ലതികാ സുഭാഷ് ഇക്കാര്യം അറിയിച്ചത്.

രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ഏപ്രില്‍ 22ന് പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് പരിശോധനാഫലം ലഭിച്ചത്. ഇവരുടെ ഡ്രൈവറിനും കൊവിഡ് ബാധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വീട്ടില്‍തന്നെ കൊറന്റൈനില്‍ തുടരുമെന്ന് ലതികാ സുഭാഷ് അറിയിച്ചു.

Tags:    

Similar News