തിരുവനന്തപുരം മെഡിക്കൽ കോളജിലെ നാല് ഡോക്ടർമാർക്ക് കൊവിഡ്
മൂന്ന് പിജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പിജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് രോഗം ബാധിച്ചത്. സംഭവത്തെ തുടര്‍ന്ന് സര്‍ജറി യൂനിറ്റിലെ 30 ഡോക്ടര്‍മാരെ ക്വാറന്റൈനിലാക്കി. ആശുപത്രിയിലെ സർജറി വാർഡുകൾ അടച്ചു.