സ്വകാര്യ ആശുപത്രികൾക്ക്​ മാർഗനിർദേശമായി; കൊവിഡ്​ ചികിൽസക്ക്​ പ്രത്യേക ബ്ലോക്ക്;​ കുറഞ്ഞത് 20 കിടക്കകളും വേണം

മ​റ്റ്​​ രോ​ഗി​ക​ളു​​മാ​യി ഇ​ട​പ​ഴ​കാ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കാ​ത്ത​വി​ധം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക ബ്ലോ​ക്കോ ഭാ​ഗ​മോ ‘ കൊ​വി​ഡ്​ ആ​ശു​പ​ത്രി’ എ​ന്ന നി​ല​യി​ൽ സ​ജ്ജ​മാ​ക്ക​ണം.

Update: 2020-07-16 08:15 GMT

തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ കൊവി​ഡ്​ ചി​കി​ൽസ കാ​രു​ണ്യ​പ​ദ്ധ​തി​യി​ൽ (കാ​സ്​​പ്) ഉ​ൾ​പ്പെ​ടു​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള നി​ര​ക്ക്​ നി​ശ്ച​യി​ച്ച​തി​ന്​​ പി​ന്നാ​ലെ വി​ശ​ദ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​ർ ഇ​റ​ക്കി. കൊ​വി​ഡ്​ വ്യാ​പ​നം നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ മു​റ​മേ സ്വ​കാ​ര്യ സൗ​ക​ര്യ​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണി​ത്. 

മ​റ്റ്​​ രോ​ഗി​ക​ളു​​മാ​യി ഇ​ട​പ​ഴ​കാ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കാ​ത്ത​വി​ധം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക ബ്ലോ​ക്കോ ഭാ​ഗ​മോ ' കൊ​വി​ഡ്​ ആ​ശു​പ​ത്രി' എ​ന്ന നി​ല​യി​ൽ സ​ജ്ജ​മാ​ക്ക​ണം. പ്ര​വേ​ശ​ന​ത്തി​നും തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നും പ്ര​ത്യേ​ക ക​വാ​ടം സ​ജ്ജ​മാ​ക്ക​ണം. പോ​സി​റ്റീ​വ് കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ചു​രു​ങ്ങി​യ​ത് ര​ണ്ട് വാ​ർ​ഡ്​ വേ​ണം.

ഒ​രു​സ​മ​യം കു​റ​ഞ്ഞ​ത് 20 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​വ​ണം. കൊ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി നീ​ക്കി​വെ​ച്ച മൊ​ത്തം കി​ട​ക്ക​ക​ളി​ൽ 30 ശ​ത​മാ​ന​ത്തി​ലും കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ൻ ല​ഭ്യ​ത വേ​ണം. 10 ശ​ത​മാ​നം കി​ട​ക്ക​ക​ൾ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ചി​കി​ത്സ​ക്കാ​യു​ണ്ടാ​ക​ണം. കൊവി​ഡ് കേ​സ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ആ​ശു​പ​ത്രി ത​ല​ത്തി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ വേ​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് ആ​ർടിപിസിആ​ർ, സിബി നാ​റ്റ്, ട്രൂ ​നാ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്താം.  

കാ​രു​ണ്യ പ​ദ്ധ​തി അം​ഗ​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം കൂ​ടു​ത​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കാ​രു​ണ്യ നി​ര​ക്കി​ൽ കൊ​വി​ഡ് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ താ​ൽ​ക്കാ​ലി​ക എംപാ​ന​ൽ​മെൻ്റി​നും ആ​ലോ​ച​ന​യു​ണ്ട്. ഇ​ത്ത​രം ആ​ശു​പ​ത്രി​ക​ളു​മാ​യി ഒ​ന്നു​മു​ത​ൽ മൂ​ന്നു​മാ​സം വ​രെ​യാ​ണ് എംഒയു ഒ​പ്പി​ടു​ക. ന്യു​മോ​ണി​യ അ​ട​ക്കം കൊവി​ഡ് വൈ​റ​സ് ബാ​ധ​മൂ​ലം ഗു​രു​ത​ര​മാ​കു​ന്ന ആ​റ് അ​സു​ഖ​ങ്ങ​ൾ ചി​കി​ത്സി​ക്കാ​നു​ള്ള പാ​ക്കേ​ജാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന്​ ക​ല​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ പ്ര​ത്യേ​ക സം​വി​ധാ​ന​ത്തി​നും രൂ​പം ന​ൽ​കും.  എംപാ​ന​ൽ ചെ​യ്​​ത സ്വ​കാ​ര്യ ആ​​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന കാ​പ്​​സ്​ അം​ഗ​ങ്ങ​ളു​ടെ ചെ​ല​വ്​ സ​ർ​ക്കാ​ർ നേ​രി​ട്ട്​ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ന​ൽ​കും. ക്ല​യിം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക ഓൺ​ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

Tags:    

Similar News