സിപിഎം നേതാവ് അഡ്വ. വിദ്യ സംഗീത് സിപിഐയിൽ ചേർന്നു
ഒരൊറ്റദിവസം കൊണ്ട് ആരും പോരാളിയായി ഉദയം കൊള്ളുന്നില്ല ആദ്യം അടി കൊണ്ടും പിന്നെ തടുത്തും അവസാനം കൊടുത്തും പോരാളി രൂപപ്പെടുന്നുവെന്ന് സിപിഐയിൽ ചേർന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിൽ വിദ്യ സംഗീത് കുറിച്ചു.
തൃശൂർ: സിപിഎം നേതാവും തൃശ്ശൂർ മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ വിദ്യ സംഗീത് (Adv Vidhya Sangeeth) സിപിഐ (CPI)യിൽ ചേർന്നു. സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി വൽസരാജിൽ നിന്ന് അംഗത്വം സ്വീകരിച്ചുകൊണ്ടാണ് സിപിഐയുടെ ഭാഗമായത്.
ഒരൊറ്റദിവസം കൊണ്ട് ആരും പോരാളിയായി ഉദയം കൊള്ളുന്നില്ല ആദ്യം അടി കൊണ്ടും പിന്നെ തടുത്തും അവസാനം കൊടുത്തും പോരാളി രൂപപ്പെടുന്നുവെന്ന് സിപിഐയിൽ ചേർന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിൽ വിദ്യ സംഗീത് കുറിച്ചു. തല്ലിയൊതുക്കാമെന്ന് വ്യാമോഹിച്ചിരുന്നവരോടും ഇത് തന്നെയാണ് പറയാനുള്ളതെന്നും അവർ വ്യക്തമാക്കി. നേരത്തേ സിഎംപി അംഗമായിരുന്ന ഇവർ പിന്നീട് സിപിഎമ്മിൽ ചേരുകയായിരുന്നു.