സിപിഎം നേതാവ് സി എച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു
സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30ന് പയ്യാമ്പലത്ത് നടക്കും. ദീര്‍ഘകാലം സിപിഎം കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. നിലവില്‍ ചിറയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം.
കണ്ണൂര്‍: ചിറയ്ക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎമ്മിന്റെയും കര്‍ഷകപ്രസ്ഥാനത്തിന്റെയും പ്രമുഖ നേതാവുമായിരുന്ന ചിറക്കല്‍ പണ്ണേരിമുക്കിലെ സി എച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍ (81) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് എകെജി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30ന് പയ്യാമ്പലത്ത് നടക്കും. ദീര്‍ഘകാലം സിപിഎം കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. നിലവില്‍ ചിറയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം. ചിറയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
അധ്യാപകപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍നിന്നാണ് രാഷ്ട്രീയരംഗത്ത് സജീവമായത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകനായിരുന്ന അദ്ദേഹം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനടക്കം വിപുലമായ ശിഷ്യസമ്പത്തിനുടമയാണ്. കെജിടിഎ സംസ്ഥാന ട്രഷറര്‍, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള കര്‍ഷക സംഘം മുന്‍ ജില്ലാ ട്രഷററാണ്. ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഇഎംഎസ് ചെയര്‍ കണ്‍വീനര്‍, ചിറയ്ക്കല്‍ ഗാന്ധിജി റൂറല്‍ ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഭാര്യ: സതി. മക്കള്‍: രഞ്ജിത്ത്(എയര്‍ ഇന്ത്യ, കോഴിക്കോട് എയര്‍പോര്‍ട്ട്), ശ്രീജിത്ത് (തളിപ്പറമ്പ് ഗവ. എംപ്ലോയീസ് സൊസൈറ്റി), വീണ (അസം). മരുമക്കള്‍: രശ്മി, സീന, പ്രമോദ് (എയര്‍ഫോഴ്‌സ്, അസം). സഹോദരങ്ങള്‍: രാധ (മേലൂര്‍), പരേതരായ ദേവി, കാര്‍ത്യായനി. സി എച്ച് ബാലകൃഷ്ണന്‍ മാസ്റ്ററുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചിച്ചു.