നിയമസഭയെ അവഹേളിച്ചു; രമേശ് ചെന്നിത്തലയ്‌ക്കെതിരേ സിപിഎം എംഎല്‍എയുടെ അവകാശലംഘന നോട്ടീസ്

പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ ചെന്നിത്തല സ്പീക്കര്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

Update: 2020-12-03 13:17 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ചെന്നിത്തല സഭയെ അവഹേളിച്ചെന്ന് കാണിച്ച് സിപിഎം എംഎല്‍എ ഐ ബി സതീഷാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ ചെന്നിത്തല സ്പീക്കര്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

സ്പീക്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. ഈ പരാമര്‍ശങ്ങള്‍ സഭയോടുള്ള അവഹേളനവും സ്പീക്കര്‍ എന്ന പദവിയെ അപമാനിക്കുന്നതിനും തുല്യമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ സഭയോടുള്ള അനാദരവായി കണക്കിലെടുത്ത് അവകാശലംഘനത്തിന് നടപടികള്‍ സ്വീകരിക്കണമെന്നും ഐ ബി സതീഷ് ആവശ്യപ്പെടുന്നു.

Tags:    

Similar News